മുൻ ലക്കം ഇവിടെ >> scene 4 A to scene 9
സീൻ 10
രാത്രി. റിജോയുടെ ഹോസ്റ്റൽ റൂം.
കട്ടിലിൽ, ചുമർ ചാരിയിരുന്ന് പുസ്തകം വായിക്കുന്ന റിജോ. അവനപ്പുറവുമിപ്പുറവും മുരുകദാസ്, സംഗീത്. അവരും വായന തന്നെ. മേശപ്പുറത്തെ പുസ്തകത്തിൽ കണ്ണൂന്നി, തൊട്ടപ്പുറത്ത് പ്രസാദും വായനയിലാണ്.
കുറച്ചു പേജുകൾ മറിച്ചു നോക്കി നിരാശയോടെ റിജോ : “ ആദ്യത്തെ രണ്ടു മൊഡ്യൂൾ ഒപ്പിക്കാം..പിന്നത്തെയെല്ലാത്തിലും ലാപ്ലാസ് ട്രാൻസ്ഫോമിന്റെ അയ്യരുകളിയാ..എന്നെ കൊണ്ട് താങ്ങുകേലാ..”
പുസ്തകം അടച്ചു കൊണ്ട് പ്രവീണും : “ എനിക്കുമിതൊന്നും തലയിൽ കയറുന്നില്ല..”
പുസ്തകം മാറ്റി വെച്ച് മുരുകൻ : “ മീ റ്റു..പോരാത്തതിന് ഈ ടെക്സ്റ്റിൽ നിറയെ പ്രിന്റ്റിങ്ങ് മിസ്റ്റേയ്ക്ക്സും..”
പ്രസാദ് വായന നിർത്തി തിരിഞ്ഞിരുന്ന് : “ ഏയ്..ലാപ്ലാസ് നിങ്ങ വിചാരിക്കുന്നത്ര ബുദ്ധിമുട്ടൊന്നൂല്ല്യ.. അതിനെങ്ങന്യാ ? ആകെ നാലഞ്ച് ദിവസല്ല്ലേ ക്ലാസീ കേറീട്ടൊള്ളൂ.. !”
സംഗീത് അവനു നേരെ തിരിഞ്ഞ് ചവിട്ടാൻ കാലോങ്ങി : “ ഫ തെണ്ടി.. നിന്നെ പോലുള്ള കൊറെ എരപ്പാളികൾ സാറൊന്ന് മിണ്ടുമ്പോഴേക്കും മുന്നിലിരുന്ന് ഓരോന്നെഴുന്നെള്ളിക്കണ കാരണാ ഞങ്ങക്കൊന്നും പഠിക്കാൻ പറ്റാത്തത്. എന്നിട്ടവന്റെയൊരു ഗുണവെതികാരം…ഒറ്റ ചവിട്ടാ ചവിട്ടും പറഞ്ഞേക്കാം..”
പ്രസാദ് ആത്മാർത്ഥതയോടെ : “ ലാപ്ലാസില് നിങ്ങക്കെന്താ ഇത്ര സംശയം ? ഞാൻ പറഞ്ഞെരാം..”
റിജോ എടുത്തടിച്ച പോലെ : “ ഓ പിന്നെ ! നാളെ എക്സാമായിട്ട് നിയിപ്പോ ഇരുന്നൊലത്തും !”
മുരുകദാസ് കൈ കുടഞ്ഞ് : ഇത് ഡ്രോപ് ചെയ്താലോന്നാ ഞാൻ ആലോചിക്കുന്നത്.. എന്തായാലും പാസ്സാവില്ല.. മറ്റന്നാൾ ഫിസിക്സല്ലേ.. അതു നോക്കിയാലോ ?”
പുസ്തകത്തിലേക്ക് തല തിരിച്ച് വായന പുനരാരംഭിക്കുന്നതിനിടയിൽ പ്രസാദ് : മൂന്നെണ്ണോം അണ്ടർ സെഷനാ ..അതു മറക്കണ്ട..”
സംഗീത് അരിശത്തോടെ റിജോയോട് : “ എടാ..നമുക്കിവനെയങ്ങ് തട്ടിയാലോ ? ഇവനെ പോലുള്ള ഊളകളാ ക്ലാസിന്റെ ശാപം..”
പെട്ടന്ന്, വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്ന അൻവർ മുഹമ്മദ്. ( അൻവർ മുഹമ്മദ് അവരുടെ രണ്ടുവർഷം സീനിയറാണ്. മെലിഞ്ഞ് നീണ്ട ഒരാൾ. ശകലം കുറ്റിത്താടി. മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ.. ). വലതുകൈ വിരലുകൾക്കിടയിൽ എരിയുന്ന സിഗററ്റ്..
“ ഊക്കൻസിൽ ‘ഇണ’ വന്നിരിക്കുന്നു..വരുന്നോടാ എരപ്പകളേ ?” എന്ന ചോദ്യവുമായാണ് അവൻ അകത്തു കയറുന്നത്. പിന്നാലേ റിജോയുടെ പുറത്ത് സാമാന്യം ശക്തിയായൊരിടിയും. പിന്നെ കാഴ്ച്ച പ്രസാദിലേക്കെത്തിയപ്പോൾ അവനെ ചൂണ്ടി.. “ഇതേതാടാ പുതിയ അവതാരം ?”
പ്രസാദ് ശകലം പേടിയോടെ എണീറ്റു നിന്നു. മറ്റു മൂന്നുപേർക്കും ഭയഭക്തിബഹുമാനങ്ങൾ കലർന്ന സൗഹൃദഭാവം.
സംഗീത് : “ ഞങ്ങളുടെ ക്ലാസ്സ്മേറ്റാ അൻവറിക്കാ.. നാളെ അവന്റെ റൂട്ടിൽ ബസ്സ് പണിമുടക്കായതുകൊണ്ട് ഇന്നിവിടെ നിന്നതാ..നാളെ എക്സാമല്ലേ..”
അൻവർ അതിശയം നടിച്ച് പുച്ഛത്തോടെ : “ആഹാ.. ഇത്ര ആത്മാർത്ഥതയോ !.. കൊടുകൈ.. !!”
പ്രസാദ് മടിച്ചു മടിച്ചു കൈ നീട്ടുന്നു.
അൻവർ : “ എന്തുവാടാ ക്ലാസ്മേറ്റിന്റെ പേര് ?”
പ്രസാദ് : “ പ്രസാദ്..”
അൻവർ : “ വീട് ?”
പ്രസാദ് : “ കുന്നത്തങ്ങാടി.. അരിമ്പൂർ..”
അൻവർ ചോദ്യങ്ങൾക്കിടയിലും അവന്റെ കൈ വിടുന്നില്ല. മാത്രമല്ല, പിടുത്തം സാവധാനം മുറുക്കി കൊണ്ടിരിക്കുന്നുമുണ്ട്. അതിന്റെ പാരവശ്യവും വേവലാതിയും പ്രസാദിന്റെ മുഖത്ത് തെളിഞ്ഞു വരുന്നുണ്ട് .
അൻവർ : “അതു കൊള്ളാം.. അപ്പോ ലോക്കലാണ് ..അവിടെവിടേ ? ഷാപ്പിന്റെ അടുത്താണോ ?”
പ്രസാദ് കൈ പിൻവലിക്കാനുള്ള ഒരു ചെറിയ ശ്രമത്തോടെ : “ അല്ല..ആറേശ്വരം അമ്പലത്തിനടുത്താണ്..”
അൻവർ ഒന്നുകൂടി പിടി മുറുക്കി : “ നിന്നെ പോലുള്ള ലോക്കൽ നാറികൾക്ക് തോന്നുമ്പോ കേറിനിരങ്ങിയെങ്ങാൻ നിന്റെ തന്ത വൈത്തിപ്പട്ടര് ഉണ്ടാക്കിയിട്ടതാണോടാ എം എച്ച് , തായോളി മോനേ ? !”
പ്രസാദ് ഒന്നും മിണ്ടാതെ അൻവർ കൈ പിടിച്ച് ഞെരിക്കുന്നതിനനുസരിച്ച് പുളയുകയാണ്. അവന്റെ കണ്ണ് നിറയാൻ തുടങ്ങുന്നു.
അവസാനം അൻവർ അവന്റെ കൈ വിട്ടു.
“ ഉം…ഇപ്പോ വിട്ടിരിക്കുന്നു.. ഇനിയെങ്ങാൻ ഈ വഴി കണ്ടാൽ മുട്ടുകാലു തല്ലിയൊടിക്കും.. കേട്ടോടാ..”
പ്രസാദ് ആശ്വാസത്തോടെ തലയാട്ടുന്നു.
മറ്റു മൂന്നു പേരും അതത്ര സീരിയസായി എടുത്തിട്ടില്ല എന്നവരുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്.
അൻവർ അവർക്കു നേരെ തിരിഞ്ഞ് : “ ‘ഇണ’യ്ക്ക് വരുന്നോടാ ഊളകളേ ? എന്റെ ടിക്കറ്റ് ആരെടുക്കും ?”
റിജോ പകുതി മനസ്സോടെ നിരാശനായി : “ നാളെ എക്സാമാണിക്കാ..”
അൻവർ പുച്ഛത്തോടെ : “ ഫ..എക്സാമിനിട്ടുലത്താൻ നീയൊക്കെ എന്തെങ്കിലും നാലക്ഷരം പഠിച്ചിട്ടുണ്ടോ ? സിനിമ കണ്ടാ അതിലെ നാലു സീനെങ്കിലും എഴുതിവെക്കാം.. പേപ്പറു നോക്കുന്ന തെണ്ടിയ്ക്ക് ഇഷ്ടപ്പെട്ടാ അതുമതി ജയിക്കാൻ..”
‘ശരിയാണല്ലോ’ എന്ന ഭാവത്തോടെ അവർ മൂന്നു പേരും പരസ്പരം നോക്കുന്നു.
സീൻ 11
ഗാനം
എ.
റിജോ, സംഗീത്, മുരുകൻ, വിഷ്ണു ( തടിച്ച്, അതിനൊത്ത ഉയരവുമുള്ള ഒരു ഭീമാകാരൻ ), മനിൽ ( ഒരു പത്താം ക്ലാസുകാരന്റെ മുഖമുള്ള ഒരുവൻ ) , മറ്റു ചിലർ ഇവരെല്ലാം പാട്ടും കളിചിരികളുമായി ബൈക്കുകളിൽ.
ബി.
ഒരു പ്രൈവറ്റ് ഹോസ്റ്റൽ റൂം.( വിഷ്ണുവിന്റേത് ). അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു. ടി വി, വി സി ആർ എന്നിവ പ്രവർത്തിക്കുന്നു. എല്ലാവരും ആർത്തിയോടെ ടി വി യിലേക്ക് കണ്ണു നട്ടിരിക്കുകയാണ്.
സി
അതേ റൂം. ഇപ്പോൾ ആ വാതിൽ പാതി ചാരിയിട്ടിരിക്കുകയാണ്. ഒന്നു രണ്ടു പേർ പുറത്തുണ്ട്. പുതുതായി കൂടെയുള്ള അൻവറിന്റെ കൈയ്യിൽ സിഗററ്റ്. അത് വാങ്ങി വലിച്ചൂതുന്ന റിജോ. അവന്റെ ചലനങ്ങളിൽ നിന്ന്, സംസാരത്തിൽ നിന്ന് അവൻ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. റിജോ പറഞ്ഞ തമാശയിൽ അവരെല്ലാം പൊട്ടിച്ചിരിക്കുന്നു.
ഡി
അതേ റൂം. ഇപ്പോൾ അവിടെ റിജോ, വിഷ്ണു , മനിൽ, സംഗീത് എന്നിവർ മാത്രം. റിജോ കട്ടിലിൽ കമഴ്ന്നു കിടക്കുകയാണ്. പെട്ടന്ന് ചാടിയെണീക്കുന്ന റിജോ..അവൻ വാതിൽ തുറന്ന് പുറത്തേയ്ക്കോടി വരാന്തയിൽ നിന്ന് ചർദ്ദിക്കുന്നു.
ഇ
ക്ലാസ്സ് റൂം.. സുന്ദരിയായ അദ്ധ്യാപിക. അടങ്ങിയിരിക്കുന്ന സംഘം. വീണയുൾപ്പെടെ ക്ലാസിലെ എല്ലാ കുട്ടികളുടെയും ദൃശ്യം
എഫ്
ക്ലാസ് റൂം. റിജോ, സംഗീത്, പ്രസാദ് എന്നിവർ ചേർന്ന് ക്ലാസ്സിലെ പെൺകുട്ടികളെ ഓരോരുത്തരെയായി സമീപിച്ച് ഗൗരവഭാവത്തിൽ എന്തോ അപേക്ഷിക്കുകയാണ്. ചിലർ അത് ചിരിച്ചു കൊണ്ട് തള്ളി കളയുന്നു. മറ്റു ചിലർ ‘അയ്യൊ..ഞാനില്ല’ ഭാവത്തിൽ നിരസിക്കുന്നു. അവസാനം അവർ വീണയുടെ അരികിൽ. അവൾ ഒരു നിമിഷം ആലോചിക്കുന്നു. പിന്നെ ഗൗരവത്തിലെന്തോ തിരികെ അവരോടു ചോദിക്കുന്നു. ഉദ്വേഗത്തോടെയുള്ള അവരുടെ മറുപടി. ഒരു ചെറിയ ചർച്ച. അവസാനംഅവൾ ‘യെസ്’ എന്നു തലയാട്ടുന്നു. “യേ..” എന്നു കൈ ഉയർത്തുന്ന മൂവർ സംഘം.
ജി
മറ്റൊരു ഒഴിഞ്ഞ ക്ലാസ് റൂം. ഒരു റിഹേഴ്സൽ നടക്കുകയാണ്. ഒരു ‘ബുജി’യാണ് നിർദ്ദേശങ്ങൾ നൽകുന്നത്. റിജോ, പ്രസാദ്, വീണ എന്നിവരുടെ ഡയലോഗോടെയുള്ള അഭിനയം.. സംഗീത്, മറ്റൊരു പെൺകുട്ടി (നേരത്തേ ‘നൊ’ എന്നു പറഞ്ഞവരിലൊരുവൾ - ജെസ്സി ജോസഫ് ) എന്നിവർ തങ്ങളുടെ റോൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പോടെ നിൽക്കുന്നു. മുരുകൻ ഉൾപ്പെടെ മൂന്നു കുട്ടികൾ കാഴ്ച്ചക്കാർ.
എച്ച്
രാത്രി. കോളേജ് ആർട്ട്സ് ഫെസ്റ്റിവൽ. നേരത്തേ റിഹേഴ്സൽ അവതരിപ്പിച്ച അതേ രംഗം വേദിയിൽ. ഒരു കർഷക തൊഴിലാളിയുടെ വേഷമാണ് വീണയ്ക്ക്. റിജോ ഉൾപ്പെടെ മറ്റുള്ളവർക്കും ദരിദ്രരായ നാട്ടിൻപുറത്തുകാരുടെ വേഷമാണ്. നേരത്തെ പറഞ്ഞ ഡയലോഗുകൾക്ക് ശേഷം, സംഗീതും ജസ്സിയും രംഗത്തേയ്ക്ക് വരുന്നു. വീണ പാടി തുടങ്ങുന്ന ഒരു വിപ്ളവഗാനം അവരെല്ലാം ചേർന്ന് ഏറ്റുപാടുന്നു. ( അവരുടെ ഗാനവും സിനിമാ ഗാനവും സിങ്ക്റണൈസ്ഡ് ) . എല്ലാവരും ചേർന്ന് ഒരു ചെങ്കൊടി ഉയർത്തുന്നു. സാവധാനം കർട്ടൻ താഴ്ത്താൻ ആംഗ്യത്തിലൂടെ നിർദ്ദേശം നൽകുന്ന മുരുകൻ.
ഐ
ഓഡിറ്റോറിയത്തിൽ , ഫലപ്രഖ്യാപനത്തിനായി അക്ഷമയോടെ കാത്തിരിക്കുന്ന കുട്ടികൾ. ഇവരുടെ സംഘം, പുറകിൽ ഒരു മൂലയ്ക്കാണ്. അനൗൺസ്മെന്റ്. എല്ലാവരും ശ്രദ്ധിക്കുന്നു. മൂന്നാം സ്ഥാനം പ്രഖ്യാപിക്കുന്നു. മറ്റൊരു ഭാഗത്തു നിന്നുയരുന്ന കൈയ്യടികൾ. ഇവർ നിരാശയോടെ.
രണ്ടാം സ്ഥാനം പ്രഖ്യാപനം. അവർ ഒരു നിമിഷം അവിശ്വസനീയതയോടെ പരസ്പരം നോക്കുന്നു. പിന്നെയൊരു കെട്ടിപ്പിടിത്തം. ആർപ്പു വിളി. എല്ലാവരും കൂടി ഒച്ചയിട്ട് പുറത്തേയ്ക്ക്. കൂടെ ക്ലാസ്സിലെ കുട്ടികളുമുണ്ട്.
ജെ
ഓഡിറ്റോറിയത്തിനു പുറത്ത് അവരുടെ ആഹ്ലാദപ്രകടനം. അവർ വീണ്ടും ആ ഗാനം പാടുകയാണ് ( സിങ്ക്റണൈസ്ഡ് ) .
കെ
പ്രകടനം തുടരുന്നതിന്റെ ദൃശ്യം. വെളിച്ചം കുറഞ്ഞ ഒരു ഭാഗത്തെത്തുമ്പോൾ, മറ്റാരും കാണാതെ പിന്നിൽ നിന്ന് കൈ നീട്ടി വീണയുടെ മാറിടത്തിൽ സ്പർശിക്കുന്ന സംഗീത്. മിന്നൽ വേഗത്തിൽ ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ഇടതു കൈ മുട്ടു കൊണ്ട് അവന്റെ നെഞ്ചിൽ ഒരു ‘കിക്ക്’ കൊടുത്ത്, തിരിഞ്ഞ് ഒരു തീ പാറുന്ന ഒരു നോട്ടം നോക്കുന്ന വീണ. അവനതിന്റെ വേദനയിൽ ഒരു നിമിഷം ശ്വാസം നിലച്ച് നിശ്ചലനായ ശേഷം ഒന്നുമറിയാത്തതുപോലെ മറ്റുള്ളവർക്കൊപ്പം ചേരുന്നു. ആഹ്ലാദതിമിർപ്പിൽ മറ്റുള്ളവർ അതൊന്നും കാണുന്നില്ല.
( റിജോയും മുരുകനും പ്രസാദുമെല്ലാം നയിക്കുന്ന ആഹ്ലാദപ്രകടനത്തിനാണ് മുൻതൂക്കം. അതിനിടയിൽ ഈ ദൃശ്യങ്ങൾ ഔട്ട് ഓഫ് ഫോക്കസ് ആയേ കാണുന്നുള്ളൂ )
സീൻ 12
മെൻസ് ഹോസ്റ്റൽ. ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. ഒരു കരച്ചിൽ ശബ്ദം കേൾക്കുന്നുണ്ട്. എന്തൊക്കെയോ അവ്യക്തമായ എണ്ണിപെറുക്കലുകൾ. കാഴ്ച്ച റിജോയുടെ മുറിയിലേക്ക് നീങ്ങുന്തോറും ശബ്ദം കൂടുതൽ വ്യക്തമാവുന്നുണ്ട്. റിജോ തന്നെയാണത്.
കാഴ്ച്ച സാവധാനം മുറിയിലേക്ക്. റിജോ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുകയാണ്.ഇടയ്ക്ക് തലയുയർത്തി മൂക്കു ചീറ്റുന്നുണ്ട്. അവന്റെ സഹമുറിയൻ സലീം കട്ടിലിലടുത്തിരുന്ന് അവനെ ആശ്വസിപ്പിക്കുന്നു . മുരുകദാസ് സ്റ്റൂളിലിരുന്ന് ഏതോ ഫിലിം മാഗസിൻ നോക്കുന്നു. അവനതൊരു തമാശയായേ എടുത്തിട്ടുള്ളു.
റിജോ കമഴ്ന്നു കിടന്നു മോങ്ങുന്നതിനിടയിൽ : “ പോടാ പട്ടീ.. നീ ഫുൾപാസല്ലേ.. അഞ്ച് സപ്ലീ.. ഞാൻ പപ്പയോട് എന്നാ പറയും ?”
അവന്റെ മുഖം അടുത്തുകാണുന്നത് അപ്പോഴാണ്. കരഞ്ഞു കലങ്ങിയ കണ്ണുകൾ. അവന്റെ കരച്ചിൽ ആത്മാർത്ഥമാണ്.
മുരുകനതു കേട്ട് വായനയ്ക്കിടയിലും ചിരിയമർത്തുന്നുണ്ട്.
സംഗീത് മുറിയിലേക്ക് വന്നയുടനെ റിജോയെ കാലുയർത്തിയൊന്ന് തോണ്ടുന്നു.. “ എടായെടാ ഊളേ. നിർത്താറായില്ലേ നിന്റെ മോങ്ങൽ ? എൽ കേ ജി പിള്ളാരു പോലും ഇങ്ങനെ തൊള്ള പൊളിക്കില്ലല്ലോടാ.. പരനാറി സിവണ്ണിനെ മൊത്തം നാറ്റിച്ചു. ..”
റിജോ കിടന്നിടത്തു കിടന്നു തന്നെ തലയൊട്ട് വെട്ടിച്ച് തിരിഞ്ഞു കിടന്ന് മോങ്ങുന്നതിനിടയിൽ : “ നാറി നിന്റെ തന്ത.. ചതിയൻ.... തെണ്ടി പട്ടി.. നിനക്ക് മൂന്നു പേപ്പറു മാത്രല്ലടാ പോയുള്ളൂ ?”
സംഗീത് ചിരിച്ചു കൊണ്ട്.. “ എടാ ഊളേ..നീയിമ്മാതിരി ചാവാലിത്തരം കാണിക്കുമെന്നറിഞ്ഞിരുന്നെങ്കി ഞാൻ ആറു സപ്ലി മേടിച്ചേനേ..ഇത്തവണ നീ ക്ഷമി.. നമുക്കടുത്ത ഇയർ നോക്കാം..”
റിജോ എന്നിട്ടും തലയുയർത്താതെ കിടന്നു മോങ്ങുന്നതേയുള്ളു..
സംഗീത് അവന്റെ പുറത്ത് ആഞ്ഞിടിക്കുന്ന ഒരാംഗ്യം കാണിക്കുന്നു. മുരുകൻ ചിരിക്കുന്നു : “ എന്റെ തല പെരുക്കുന്നുണ്ട്. എന്നാലും ഇവനെത്ര നേരം ഈ പാട്ട് കണ്ടിന്യൂ ചെയ്യുമെന്നറിയാനാ ഞാനിവിടെയിങ്ങനെയിരിക്കുന്നത്..”
അൻവർ മുഹമ്മദ് മുറിയിലേക്ക് വരുന്നു. അവനോടൊപ്പം രണ്ടു സീനിയേഴ്സ് കൂടിയുണ്ട്. ഇരുവരുടെ കൈയ്യിലും ഓരോ ബക്കറ്റ് വെള്ളവും.
അൻവർ റിജോയുടെ കട്ടിലിലിരുന്നു. അവന്റെ പുറത്തു തഴുകി കൊണ്ട് : “ മോനേ റിജോ.. എന്താടാ ഇത്.. എഴുന്നേറ്റു പാലു കുടിക്കെടാ കുട്ടാ..”
“ ഉഹൂം..” റിജോ വീണ്ടും മോങ്ങലോടെ തിരിഞ്ഞു കിടന്നു.
അൻവർ മറ്റുള്ളവരോടെല്ലാം മാറി നിൽക്കാൻ ആംഗ്യം കാണിക്കുന്നു. അവരുടെ ഉദ്ദേശം പിടി കിട്ടുന്നതോടെ സംഗീതും സലീമും മുരുകനും പുസ്തങ്ങളെല്ലാം ഒതുക്കി വച്ച് തയ്യാറെടുക്കുന്നു.
അൻവർ പെട്ടന്നൊരു നീക്കത്തിലൂടെ റിജോയെ ഇക്കിളിപ്പെടുത്തി എഴുന്നേല്പിച്ച് കൈകൾ പിന്നിലൂടെ ബന്ധിച്ച് അവനനങ്ങാവാത്ത വിധം കൈകൾ പുറകിലേക്ക് പിണച്ചു നിർത്തി ആജ്ഞാപിച്ചു : “ ഇവനു പാലു കൊടുത്ത് ഇന്നത്തെ പ്രോഗ്രാം ഉദ്ഘാടനം ചെയ്യ് മക്കളേ..”
മറ്റു രണ്ടു പേരും അതു കേട്ടിട്ടെന്ന വണ്ണം, ബക്കറ്റിലെ വെള്ളം അവന്റെ മുഖത്തേയ്ക്ക് കുത്തിയൊഴിച്ചു.
“ ഹാപ്പി ഫസ്റ്റ് ഇയേഴ്സ് ഡേ..” അവർ ആർത്തു വിളിച്ചു.
സീൻ 13
ഹോസ്റ്റൽ. രാത്രി. ബഹളവും ആർപ്പു വിളികളും. വരാന്തകളിലൂടെ ബക്കറ്റുകളും കപ്പുകളുമായി തലങ്ങും വിലങ്ങുമോടുന്ന കുട്ടികൾ. ഓടി വരുന്ന സംഗീത്. അവനു പിന്നാലെ ബക്കറ്റുമായി പായുന്നത് റിജോയാണ്. മൂലയിൽ പതുങ്ങി നിന്ന്, അൻവറും കൂട്ടുകാരും അവിടെയെത്തുമ്പോൾ വെള്ളം കോരിയൊഴിക്കുന്ന മുരുകൻ. എല്ലാവരും നനഞ്ഞ് കുതിർന്നിരിക്കുന്നു. പൈപ്പുകൾക്ക് കീഴെ വെള്ളം പിടിക്കുന്നതിന്റെ തിരക്കാണ്. ചിലർ ഒന്നാം നിലയിൽ ബക്കറ്റിൽ വെള്ളമെടുത്ത് താഴെ മുറ്റത്തേക്കോടി വരുന്നവരുടെ ദേഹത്തേക്കൊഴിക്കുന്നുണ്ട്. ഓട്ടം, ബഹളം, പൊട്ടിച്ചിരികൾ..
സീൻ 14
മറ്റൊരു ദിവസം. ഹോസ്റ്റൽ. പുലർച്ചെ 8 മണി. വരാന്തയിൽ റിജോയും സംഗീതും മുരുകനും പിന്നെ മറ്റു രണ്ടു കുട്ടികളും ചേർന്ന് മറ്റൊരു കുട്ടിയിൽ നിന്ന് എന്തോ തട്ടിപ്പറിക്കാൻ ശ്രമിക്കുകയാണ്. കുറച്ചു നേരം ആ പിടിച്ചു വലി തുടരുന്നു. പിന്നെ, അവനിൽ നിന്നത് കൈക്കലാക്കി വരാന്തയിലൂടെ പാഞ്ഞോടുന്ന റിജോ. അവനത് വലതു കൈയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ട്.. “ ഡാ, നിക്കടാ, തെണ്ടി, തായോളീ..” തുടങ്ങിയ മറ്റുള്ളവരുടെ തെറിവിളികൾ അവനെ പിൻതുടരുന്നുണ്ട്. പടികൾ ചാടിയിറങ്ങി ഒരു നില താഴെയെത്തുന്ന റിജോ. അവിടെ നിന്ന് , പുറകിലാരുമില്ലെന്ന് ഉറപ്പു വരുത്തി ‘ഹാവൂ’ എന്ന് ആശ്വാസത്തോടെ ശ്വാസം വിടുന്ന റിജോ. അവൻ വിജയഭാവത്തോടെ മുഷ്ടി തുറക്കുന്നു. - ഇനിയൊന്നും എടുക്കാൻ ബാക്കിയില്ലാത്ത വിധം ശൂന്യമായ ഒരു ടൂത്ത് പേസ്റ്റ് ട്യൂബ്ബ് !! സന്തോഷത്തിന്റെ ഒരു ചെറിയ മൂളിപ്പാട്ടോടെ മുന്നോട്ടു നടന്ന്. ട്യൂബ് ഞെക്കി വലതുകൈയ്യിലെ ടൂത്ത് ബ്രഷിൽ പേസ്റ്റ് തേക്കാൻ ശ്രമിക്കുന്ന റിജോ. പക്ഷെ പേസ്റ്റ് വരുന്നില്ല. അവൻ രണ്ടുകൈ കൊണ്ടും , പിന്നെ കാലുകൾക്കിടയിൽ വച്ചുമെല്ലാം ഞെക്കി നോക്കുന്നുണ്ട്. പക്ഷെ നോ രക്ഷ ! മറ്റു ചില കുട്ടികൾ ( ഒറ്റയ്ക്കും രണ്ടൊ മൂന്നു പേരുടെ കൂട്ടമായും ) അവനെ മറി കടന്നു പോകുന്നുണ്ട്. തന്റെ അഭ്യാസം അവർ കാണാതിരിക്കാൻ അവൻ എക്സർസൈസ് ചെയ്യുന്ന പോലെ നടിക്കുന്നുണ്ട്. പിന്നെ, അടുത്താരുമില്ലാതായ ഒരിടവേളയിൽ, അവനത് വരാന്തയുടെ തിണ്ണയിൽ വച്ച് അമർത്താൻ ശ്രമിക്കുന്നു. ആ സമയത്ത് ഒരദ്ധ്യാപകൻ വരാന്തയിലൂടേ നടന്നു വരുന്നുണ്ട്. അയാൾ തൊട്ടടുത്തെത്തുന്നതു വരെ പരിശ്രമം തുടരുന്നുണ്ടെങ്കിലും അവൻ വിജയിക്കുന്നില്ല.അയാൾ കടന്നു പോകുമ്പോൾ, ട്യൂബ് മറച്ചു പിടിച്ച്, അയാളോട് ബഹുമാനാർത്ഥം ചിരിക്കാൻ ശ്രമിക്കുന്ന റിജോ. പക്ഷെ അയാൾ അവനെ ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്നതേയുള്ളു. അയാൾ തന്നെ മറി കടന്നയുടനെ, തിരിഞ്ഞു നിന്ന്, തിണ്ണയിൽ ട്യൂബ് വച്ച് അരിശത്തോടെയും നിരാശയോടെയും അതിൽ ആഞ്ഞിടിക്കുന്ന റിജോ. ആ നിമിഷം, ട്യൂബിൽ നിന്ന് വെടിയുണ്ട പോലെ തെറിച്ചു പോയ പേസ്റ്റ് കൃത്യം അയാളുടെ ഇടതു പൃഷ്ടത്തിൽ പതിക്കുന്നു. ഒരു നിമിഷത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷം, ആകെ അമളി പിണഞ്ഞ മട്ടിൽ നിൽക്കുന്ന റിജോ. ഇപ്പോൾ, വരാന്തയുടെ ഇപ്പുറത്ത് മറ്റു രണ്ടു കുട്ടികൾ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവർ കാണുന്നതിനു മുമ്പ്, റിജോ ഓടുന്നതു പോലെ അടുത്തെത്തി ആ പേസ്റ്റ് പിന്നാലെ വരുന്നവർ കാണാതിരിക്കുന്ന വിധത്തിൽ കൈപ്പത്തി നിവർത്തി വച്ചും മറ്റും അയാളെ പിന്തുടരുന്നു. അയാൾ പടിയിറങ്ങുമ്പോൾ റിജോയും താഴേക്കിറങ്ങുന്നു. ഗ്രൗണ്ട് ഫ്ലോറിലെത്തിയയുടൻ, തിരിഞ്ഞ് അവനോട് “ ഉം ?” എന്ന് ചോദിക്കുന്ന അദ്ധ്യാപകൻ. അവൻ ഇരു തോളുമുയർത്തി ഒന്നുമില്ല എന്ന ആംഗ്യം കാണിക്കുന്നു. അദ്ധ്യാപകൻ മുന്നോട്ടു നടക്കുക തന്നെയാണ്. ഇപ്പോൾ പിന്നിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. പക്ഷെ അവരുടെ ശ്രദ്ധയിലത് പെട്ടിട്ടില്ലെങ്കിലും റിജോയുടെ പരിഭ്രമം വർദ്ധിക്കുകയാണ്. ഒടുവിൽ, രണ്ടും കൽപ്പിച്ച്, വീണ്ടും അയാൾക്ക് പുറകിലെത്തി ആ പേസ്റ്റ് നിക്ഷേപത്തിലേക്ക് വിരൽ നീട്ടുന്ന റിജോ..
സീൻ 15
കോളേജ്. സ്റ്റാഫ് റൂം. ആ അദ്ധ്യാപകന്റെ മേശയ്ക്കു മുമ്പിൽ, ചമ്മി നാറി തല താഴ്ത്തി നിൽക്കുകയാണ് റിജോ. അദ്ധ്യാപകൻ ഗൗരവത്തിൽ തന്റെ ചോദ്യം ചെയ്യൽ തുടരുന്നു. അടുത്തുള്ള അദ്ധ്യാപകർ ഇടയ്ക്ക് തലയുയർത്തി ശ്രദ്ധിക്കുന്നുണ്ട്.
അദ്ധ്യാപകൻ : “ തനിക്കെത്ര വയസ്സായി ?”
റിജോ : “ നയന്റീൻ , സർ”
അദ്ധ്യാപകൻ : “ അതു കഷ്ടമായല്ലോടോ.. വിവാഹം കഴിക്കാൻ നിയമപ്രകാരം ഇനിയും രണ്ടുകൊല്ലം കഴിയണം. അതു വരെ താനെങ്ങനെ വെയ്റ്റ് ചെയ്യും ?”
റിജോ ( ഒന്നു കൂടി വിളറി വെളുത്ത് ) : “ സത്യമായും സർ. സാറിന്റെ പാന്റിലേക്ക് തെറിച്ച പേസ്റ്റ് റിമൂവ് ചെയ്യാൻ നോക്കിയതാ..”
അദ്ധ്യാപകൻ ( ഒരു നിമിഷം പൊട്ടി വന്ന ചിരിയമർത്തി ഗൗരവം വീണ്ടെടുത്ത് ) : “ തന്റെ പിടുത്തം വെച്ച് എനിക്കതത്ര വിശ്വാസം പോരാ.. ജെന്റിസിനോട്, അതും വാർഡനോടു തന്നെ ഇങ്ങനെ തുടങ്ങിയാൽ തന്നെയെങ്ങനെ വിശ്വസിച്ച് ഒരു ക്ലാസ്സിലിരുത്തും ?”
അരികിലിരിക്കുന്ന അദ്ധ്യാപകൻ
റിജോയെ നോക്കി : “ ഇയാളെ വല്ല സൈക്യാട്രിസ്റ്റിനെയോ
മറ്റോ കാണിച്ചാലോ ? അല്ലാതെ സാറൊക്കെ എങ്ങനെ
ഇനീം അവടെ ധൈര്യമായി താമസിക്കും ?”
റിജോയുടെ മുഖം ഒന്നു കൂടി വിളറുന്നു.
സീൻ 16
വിയർത്ത്, വിളറി, മുഖത്തോരു തുള്ളി ചോരയില്ലാതെ തല കുമ്പിട്ട് സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന റിജോ. അവൻ പുറത്തേയ്ക്ക് കാൽ വച്ചയുടനെ, അകത്തുയരുന്ന പൊട്ടിച്ചിരികൾ.
സീൻ 17
മൈതാനത്തിനരികിലെ മരത്തണലിലിരിക്കുന്ന കൂട്ടുകാർക്കരികിലേക്ക്( വീണ, ജെസ്സി, സംഗീത്, പ്രസാദ്, മുരുകൻ എല്ലാവരുമുണ്ട്. വീണ എപ്പോഴും സംഗീതിൽ നിന്ന് ഒരകലം പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ട് ) തല കുമ്പിട്ട് വളിച്ച ചിരിയുമായി നടന്നു വരുന്ന റിജോ. അവനരികിലെത്തുമ്പോൾ അവരെല്ലാം ഒത്തു ചേർന്ന് ഒറ്റ കൂവൽ. പിന്നെ പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ.
അടുത്ത ലക്കം ഇവിടെ >> scene 18 to scene 34
റിജോയുടെ മുഖം ഒന്നു കൂടി വിളറുന്നു.
സീൻ 16
വിയർത്ത്, വിളറി, മുഖത്തോരു തുള്ളി ചോരയില്ലാതെ തല കുമ്പിട്ട് സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന റിജോ. അവൻ പുറത്തേയ്ക്ക് കാൽ വച്ചയുടനെ, അകത്തുയരുന്ന പൊട്ടിച്ചിരികൾ.
സീൻ 17
മൈതാനത്തിനരികിലെ മരത്തണലിലിരിക്കുന്ന കൂട്ടുകാർക്കരികിലേക്ക്( വീണ, ജെസ്സി, സംഗീത്, പ്രസാദ്, മുരുകൻ എല്ലാവരുമുണ്ട്. വീണ എപ്പോഴും സംഗീതിൽ നിന്ന് ഒരകലം പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ട് ) തല കുമ്പിട്ട് വളിച്ച ചിരിയുമായി നടന്നു വരുന്ന റിജോ. അവനരികിലെത്തുമ്പോൾ അവരെല്ലാം ഒത്തു ചേർന്ന് ഒറ്റ കൂവൽ. പിന്നെ പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ.
അടുത്ത ലക്കം ഇവിടെ >> scene 18 to scene 34
ആശംസകള്‍
ReplyDeleteതിരക്കഥയെഴുത്തിന്റെ സാങ്കേതികവിദ്യകൾ പഠിച്ചിട്ടുള്ളതുപോലെ.....
ReplyDeleteഎഴുത്ത് നന്നാവുന്നു. തുടരുക.....
വായിക്കുന്നു
ReplyDeleteവായിക്കുന്നു..വായിക്കുന്നു
ReplyDeleteഅതേ വായിക്കുന്നു
ReplyDeleteകൊള്ളാം..:)
ReplyDeleteവായിക്കുന്നു
ReplyDeleteഇത് പത്തെണ്ണം ആയോ... ആദ്യത്തെ രണ്ടെണ്ണമേ വായിച്ചുള്ളൂ... മൂന്നില്‍ നിന്നും തുടങ്ങി ഇങ്ങെത്താം.
ReplyDeleteസിനിമ ആയി ഇറങ്ങുന്ന സമയത്ത് ഓ ആ തിരക്കഥ ഞാന്‍ വായിച്ചതാന്നു പറയണം ല്ലോ.
ഇതെന്നാരുന്നു മൂന്നല്ലേ, സീന്‍ പത്തെന്നു കണ്ടപ്പം ഞാന്‍ കരുതി അദ്ധ്യായം പത്തു ആണെന്ന്. ഇതിനെന്താ സൂപര്‍ സോണിക് വിമാന വേഗതയാണോ എന്നും ഹ ഹ
ReplyDeleteസീന്‍ 15 പെട്ടെന്ന് അങ്ങ് മനസിലായില്ല, ഇതെന്താ എന്ന് ചിന്തിച്ചു. പിന്നെയാ കത്തിയത്.
കൊള്ളാം കേട്ടോ, ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ..
ആശംസകള്‍ .
ReplyDeleteനന്നാവുന്നു അഭിനന്ദനങ്ങള്‍
ReplyDeleteകൊള്ളാം , ആശംസകള്‍
ReplyDelete