Friday, January 4, 2013

scene 4 A to scene 9



മുൻ ലക്കം ഇവിടെ >> scene 1 to scene 3C

സീൻ 4 എ


കാർ വശത്തേയ്ക്കൊതുക്കി  മുരുകൻ മുൻപിൽ ഗേറ്റ് അടഞ്ഞു കിടക്കുന്ന വീടിന്റെ പേരു വായിക്കുന്നു. ‘ ബ്ലൂ റോസ്’. പഴയ മട്ടിലുള്ള വലിയ കോമ്പൗണ്ട് മതിൽ. അയാൾ ഗേറ്റ് തുറക്കുന്നു.  ഏകദേശം 300 മീറ്ററോളം  ഉള്ളിലേക്ക് നീങ്ങി പഴമയുടെ പ്രൗഢിയുള്ള ഒരു  ഇരുനിലമാളിക വീട്. ഗേറ്റിൽ നിന്ന് അവിടെ വരെ നീളുന്ന ചരൽ നിറച്ച വഴി.  ഇരുവശത്തും ചെടികൾ. ഫലവൃക്ഷങ്ങൾ. ഉച്ചവെയിൽ. അത്രയും ദൂരം നടക്കണൊ എന്നു മുരുകനൊരു ശങ്ക. പിന്നെ ഗേറ്റ് തുറന്നിട്ട് കാറിൽ കയറി സാവധാനം വീട്ടുമുറ്റത്തേയ്ക്ക്.

സീൻ 4 ബി

ഇപ്പോൾ ആ വീടിന്റെ സമീപദൃശ്യമാണ്. നീണ്ടു തള്ളി നിൽക്കുന്ന പൂമുഖവും വരാന്തയും.               ( ഇരുനില ). വെയിലേൽക്കാതിരിക്കാൻ ചൂരൽത്തടുക്ക്. പൂമുഖത്താരുമില്ല.  വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു.
 വഴിയിലൂടെ പതുക്കെ ഒഴുകി വരുന്ന മുരുകന്റെ കാർ.

സീൻ 4 സി

മുരുകന്റെ കാർ വന്നു നിൽക്കുന്നു. എഞ്ചിൻ ഓഫാക്കാതെ ഹോണിനരികിലേക്ക് കൈ നീട്ടുന്ന മുരുകൻ. ഇല്ല..അയാളത് ചെയ്യുന്നില്ല.  ആ പ്രൗഢമായ നിശബ്ദതയെ മുറിവേൽപ്പിക്കാനാവാത്തതുകൊണ്ട്. അയാൾ എഞ്ചിൻ ഓഫാക്കി. ആ കവർ കൈയ്യിലെടുത്ത് പുറത്തിറങ്ങുന്നു.

സീൻ 4 ഡി

മുരുകൻ കാറിൽ നിന്നിറങ്ങുന്നതുമുതൽ പൂമുഖത്തേയ്ക്കു കയറുന്നതു വരെ കാഴ്ച്ച മുകൾ നിലയിൽ നിന്നാണ്. അവിടെ ആരോ തടുക്കിനിടയിൽ മറഞ്ഞിരുന്ന് അയാളെ നോക്കുന്നുണ്ട്. അയാൾ ശബ്ദമുണ്ടാക്കാതെ ഡോറടച്ച് ചരലിലൂടെ നടന്ന് ഉമ്മറത്തേയ്ക്കു കയറി കോളിങ്ങ് ബെൽ അടിക്കുന്നു.


സീൻ 5 

മുരുകന്റെ കാത്തു നില്പ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വാതിൽ തുറക്കുന്നു. വീണ (വീണ – വയസ്സ് മുപ്പതിൽ താഴെ. ഇരുണ്ടിട്ടാണ്. കണ്ണട.. ഒരു കാഷ്വൽ  ചുരിദാർ.. ബോൾഡ് ആയ പ്രകൃതം ).
നിമിഷങ്ങൾക്കുള്ളിൽ  തന്നെ ഇരുവരും പരസ്പരം തിരിച്ചറിയുന്നുണ്ട്. അവളുടെ മുഖത്ത് അവിശ്വസനീയത, അമ്പരപ്പ്, ദു:ഖത്തിന്റെ ഒരു നിഴലാട്ടം, വെറുപ്പ് എല്ലാം തെളിയുന്നുണ്ട്. ആദ്യത്തെ അമ്പരപ്പിനു ശേഷം അവന്റെ മുഖത്ത് തെളിയുന്നത് ജാള്യത മാത്രമാണ്.

“സോറി
എക്സ്റ്റ്രീംലി സോറി..” അവളെന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പ് അയാൾ പറഞ്ഞു.    “ ഞാനറിഞ്ഞിരുന്നില്ല..നിങ്ങളിവിടെ.പ്രസാദ് പറഞ്ഞത്..” എന്തൊക്കെ പറയണമെന്നറിയാതെ വീർപ്പുമുട്ടുന്നതിനിടയിൽ അയാൾ ആ കവർ ഉയർത്തി കാണിച്ചു : “ അവൻ പറഞ്ഞു..” പിന്നെ പ്രസാദ് തന്നെ പറ്റിച്ചതാവും എന്ന തിരിച്ചറിവിൽ കൈ താഴ്ത്തി.
 
“ അതിവിടത്തേതു തന്നെയാണ്..” പരിസര ബോധം വീണ്ടെടുത്ത് അവൾ പറഞ്ഞു. ഇപ്പോൾ ആ കണ്ണുകളിലും വാക്കുകളിലും കോപവും വെറുപ്പുമാണ്. “ അവിടെ വച്ചോളൂ..” അതും പറഞ്ഞ് അവൾ അകത്തു കയറി വാതിലടച്ചു.
ആ അപമാനത്തിൽ ചൂളി അയാൾ ഒരു നിമിഷം അവിടെ തന്നെ നിന്നു. പിന്നെ കവർ ശ്രദ്ധാപൂർവം പൂമുഖത്തെ സെറ്റിയിൽ വച്ച് കാറിനരികിലേക്ക് നടന്നു. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന തിടുക്കത്തോടെ..

സീൻ 5 ബി

ഇപ്പോൾ ദൃശ്യം മുകളിൽ നിന്നാണ്. ചൂരൽത്തടുക്ക് ഉയർത്തി വച്ചിരിക്കുന്നു. താഴെ , കാറിന്റെ ഡോർ തുറക്കാനൊരുങ്ങുന്ന മുരുകനോട് ശബ്ദം : “ ഇവടം വരെയെത്തിയിട്ട് എന്നോടൊരു വാക്കു മിണ്ടാതെ പോകുകയാണോടാ തെണ്ടി ? ! ” ആഹ്ലാദം, ദു:ഖം, പ്രതിഷേധം എല്ലാം  വിങ്ങി മുറ്റിയ പുരുഷശബ്ദം.

സീൻ 5 സി.

ഞെട്ടിത്തിരിഞ്ഞ് മുരുകൻ ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് നോക്കുമ്പോൾ..
മുകളിൽ  വീൽ ചെയറിൽ ഇരു കൈയ്യും തിണ്ണയിൽ വച്ച് മുന്നോട്ടാഞ്ഞ് നോക്കിയിരിക്കുന്ന റിജോ..( റിജോ – വയസ്സ് മുപ്പതിൽ താഴെ. ശകലം കഷണ്ടി.  സാമാന്യം തടി. ഒറ്റ നോട്ടത്തിൽ ശരീരത്തിനു വൈകല്യങ്ങളൊന്നുമില്ല..കുസൃതിയും  ഉന്മേഷവും നിറഞ്ഞ പ്രകൃതം )
ഒന്നു മുന്നോട്ടാഞ്ഞ്, നിസ്സഹായതയോടെയും  സങ്കടത്തോടെയും  പിൻവലിഞ്ഞ്, അവനെ കണ്ണിമയ്ക്കാതെ  നോക്കി നിൽക്കുകയാണ് മുരുകൻ. ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിൽ പരാജയപ്പെട്ട്.. കണ്ണിലൊരു നനവ് ഊറുന്നുണ്ട്. പലതും പറയാനുണ്ട്..പക്ഷെ ഒന്നും പറയാനാവാത്ത നിസ്സഹായാവസ്ഥയുടെ പാരമ്യത്തിൽ..

സീൻ 6 ഫ്ലാഷ് ബാക്ക് 

ഇരുട്ട്.. എന്തൊക്കെയോ ബലപ്രയോഗത്തിന്റെ ശബ്ദങ്ങൾ.. പെട്ടന്ന് റിജോയുടെ വേദനയാർന്ന അലർച്ച.. പിന്നാലെ അവന്റെ  നിസ്സാഹായതിൽ കുഴഞ്ഞ നിലവിളി.. “ മുരൂ..ഈ പട്ടികളെന്നെ കുത്തിയെടാ..
 
സീൻ 7 എ

“ കേറി വാടാ പന്ന തായോളീ..” മുകളിൽ നിന്ന്  റിജോ വീണ്ടും. ഇപ്പോൾ അവന്റെ സ്വരത്തിലും ഒരിടർച്ചയുണ്ട്.
 
“ ദാ വരുന്നെടാ..” എന്നു മറുപടി പറയാനാഞ്ഞ്, വികാരത്തള്ളിച്ചയിൽ അതു പോലും പറയാനാവാതെ ഭ്രാന്തമായ ആവേശത്തോടെ  പൂമുഖത്തേയ്ക്ക് ഓടി കയറി വാതിൽ തള്ളി തുറക്കുന്ന മുരുകൻ.

സീൻ 7 ബി

മുറിക്കുള്ളിലെ മങ്ങിയ വെളിച്ചത്തിലേക്ക് കയറുന്ന മുരുകൻ. വാതിലിനു കുറച്ചിപ്പുറത്ത്, പുറത്തെ സംഭാഷണങ്ങളെല്ലാം കേട്ട പോലെ വീണ നിൽക്കുന്നുണ്ട്. അതു കൊണ്ടു തന്നെ അവൻ ഇടിച്ചു കയറി വന്നിട്ടും അവൾക്ക് പരിഭ്രമമൊന്നുമില്ല.
മറ്റൊന്നും പറയാതെ,  അകത്തെ  ഇടനാഴിയിലുള്ള ഗോവണിയിലേക്ക് കൈ നീട്ടുമ്പോൾ,
പഴയ വിദ്വേഷം അതേ  പോലെ അവളുടെ മുഖത്ത് തങ്ങി നിൽക്കുന്നുമില്ല.

സീൻ 7 സി

‘ചട പടാ’ ശബ്ദത്തോടെ, പഴയ മട്ടിലുള്ള മരഗോവണി ഓടി കയറുന്ന മുരുകൻ. ആവേശത്തിനിടയിൽ അയാൾ ഷൂ അഴിച്ചു വെക്കാൻ മറന്നിരിക്കുന്നു.

സീൻ 7 ഡി

റിജോയിരിക്കുന്ന മട്ടുപ്പാവ് ഉൾക്കൊള്ളുന്ന വരാന്തയുടെ   ഇങ്ങേയറ്റത്താണ് ഗോവണിമുറി. അതിലൂടെ കയറി വരുന്ന  മുരുകനെ കാണാം.  ഒപ്പം, തന്റെ ഇലക്ട്രോണിക് വീൽ ചെയറിൽ ആവേശത്തോടെ അങ്ങോട്ടു കുതിച്ചെത്തുന്ന റിജോയെയും കാണാം.

സീൻ 7 ഇ

ഗോവണി കയറി , വരാന്തയിലേക്ക് ഓടി വന്ന് വേഗത്തിൽ മുട്ടു കുത്തിയിരുന്ന് വീൽ ചെയറിലിരിക്കുന്ന റിജോയെ പുണരുന്ന മുരുകൻ. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു.

( സീൻ 8 മുതൽ സീൻ 30  വരെ ഫ്ലാഷ് ബാക്ക് )
 
സീൻ 8 എ

 രാത്രി. തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജ് ഹോസ്റ്റൽ മുറ്റം. ..വേഗത്തിൽ വന്ന് പൊടുന്നന്നെ നിർത്തുന്ന ജീപ്പിൽ നിന്ന് ചാടിയിറങ്ങുന്ന  സി. ഐ. ജോർജ്ജ്. ( സുമുഖൻ. ചെറുതായി കഷണ്ടി. ) യൂണിഫോമിലാണ്. വണ്ടിയിൽ ഡ്രൈവറൊഴിച്ച് മറ്റു പോലീസുകാരൊന്നുമില്ല.

സീൻ 8 ബി

ഹോസ്റ്റൽ വരാന്തയിലൂടെ തിടുക്കത്തിൽ നീങ്ങുന്ന ജോർജ്ജ്. വരാന്തയിൽ അവിടവിടെയായി ഒന്നു രണ്ടു  കുട്ടികൾ നില്പുണ്ട്.  അങ്ങേയറ്റത്ത് ഒരു ഗാങ്ങിന്റെ അവ്യക്തമായ ദൃശ്യം.
എതിരെ വരുന്ന പയ്യനോട് ഗൗരവത്തിൽ ജോർജ്ജ് : “ ഈ സിവിൽ ഫസ്റ്റ് ഇയറിലെ  റിജോയുടെ മുറി ഏതാണ് ?”
പയ്യൻ അല്പമൊന്നാലോചിച്ച്. ( പോലീസിനെ കണ്ട് അവനൊരു ചെറിയ പരുങ്ങലുണ്ട് )  “ അറിയില്ല സർ.. ഫസ്റ്റ് ഇയേഴ്സ് അധികവും മുകളിലാണ്..”
“ഉം” എന്നൊന്നമർത്തി മൂളി, കോണി കയറി പോകുന്ന ജോർജ്ജ്. ആ പയ്യൻ അവിടെ തന്നെ അയാളുടെ പോക്ക് നോക്കുകയാണ്. എന്തോ പന്തികേട് മണത്തിട്ടെന്ന പോലെ..

സീൻ 8 സി

ഹോസ്റ്റലിന്റെ രണ്ടാം നിലയിലൂടെ നടന്നു നീങ്ങുന്ന ജോർജ്ജ്. വഴിയിൽ കാണുന്ന ഒരു പയ്യനോട് അയാൾ  ചോദ്യം ആവർത്തിക്കുന്നുണ്ട്.  അയാൾക്കു കുറച്ചു പുറകിലായി, ക്രമം തെറ്റിയ ഒരു വിദ്യാർത്ഥി കൂട്ടായ്മ രൂപമെടുക്കുന്നുണ്ട്.  താഴെ നിലയിൽ വച്ച് അയാളോട് മറുപടി പറഞ്ഞ പയ്യൻ, അയാളുടെ  നന്നേ പുറകിൽ, നേരെ എതിർ ദിശയിൽ  തിടക്കപ്പെട്ട് നടക്കുന്നുണ്ട്.

സീൻ 8 ഡി

ചാരി കിടക്കുന്ന വാതിൽ തള്ളി തുറക്കുന്ന ജോർജ്ജ്. അയാൾക്കുറപ്പായി കഴിഞ്ഞിരിക്കുന്നു – ഇതാണവന്റെ മുറി.  ( സാമാന്യം വലിപ്പമുള്ള മുറിയാണത്. രണ്ടു കട്ടിലുകൾ, മേശ, മരക്കസേര, ചുമരലമാരിയിൽ   ബാഗൂകളും പുസ്തകങ്ങളും. ചുമരിലെ അയയിൽ പഴയതും പുതിയതുമായ വസ്ത്രങ്ങൾ. ചുമരിൽ ക്രിക്കറ്റ് താരങ്ങളുടെയും ഇംഗ്ലീഷ് സിനിമാ താരങ്ങളുടെയും മറ്റും പഴകിയ ചിത്രങ്ങൾ - ഒരു പക്കാ ഹോസ്റ്റൽ റൂം )
ഒരു പയ്യൻ  ബദ്ധശ്രദ്ധനായിരുന്ന്  ഡ്രോയിങ്ങ് വരക്കുകയാണ്. മറ്റൊരാൾ ഫുൾസ്പീഡിൽ ഫാനിട്ട്  തല വഴി മൂടിപ്പുതച്ച് ഉറങ്ങുന്നു.
വരക്കാരൻ പയ്യൻ തലയുയർത്തിയതും. ‘ റിജോയെവിടെ ?’ എന്ന ജോർജ്ജിന്റെ ചോദ്യവും ഒരുമിച്ച് കഴിഞ്ഞു.
അവൻ പരിഭ്രമിച്ച് ചാടിയെണീറ്റു. പിന്നെ ഉറങ്ങുന്നവനു നേരെ വിരൽ ചൂണ്ടി.
“ അവനെ വിളിക്കൂ..” അയാൾ പയ്യന് ആജ്ഞ കൊടുത്തു. പൂർണ്ണ ഗൗരവത്തിൽ തന്നെ. പിന്നെ വാതിൽ അകത്തു നിന്നു ചാരി.
പയ്യൻ ഉറങ്ങുന്നവനെ കുലുക്കിയുണർത്താനുള്ള  ശ്രമത്തിലാണ്.. “ ഡാ ..ഡാ..” എന്നു പരിഭ്രമത്തോടെ വിളിക്കുകയും ചെയ്യുന്നുണ്ട്. ആദ്യമൊന്നും അവന് അനക്കമുണ്ടായില്ല.  പിന്നെയും കുലുക്കൽ തുടർന്നപ്പോൾ എന്തൊക്കെയോ ചീത്ത വിളിച്ച് അവൻ ഇടത്തോട്ടു തിരിഞ്ഞു കിടന്നു. 

ഇപ്പോൾ അവന്റെ മുഖവും ശരീരവും പാതി വെളിവാകുന്നുണ്ട്.  റിജോ ആണത്.
അത്രയുമായപ്പോൾ ജോർജ്ജ് രണ്ടടി മുന്നോട്ടു വച്ച് ആ പുതപ്പ് വലിച്ചു മാറ്റി വിളിച്ചു.. “ ഡാ..”
അവനതു കേട്ട് ഉറക്കപ്പിച്ചിൽ.. “ ഊം.. ഒന്നു പോ പപ്പാ..  വെളുക്കുന്നല്ലേയുള്ളൂ..ഇച്ചിരി നേരം കൂടെ..”
 
തള്ളി വന്ന വലിയ പൊട്ടിച്ചിരി കടിച്ചമർത്തി അയാൾ മറ്റേ പയ്യനോട്.. “ എടാ..ഇച്ചിരി വെള്ളമിങ്ങെടുത്തേ.. ഇവനതേ  ഫലിക്കൂ..” വീണ്ടുമവനെ കുലുക്കിയുണർത്തുന്നു.. “ ഡാ ഡാ..”
ഇപ്പോഴവൻ എണീറ്റിരുന്നു. കണ്ണു തുറന്ന് അയാളെ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കോട്ടുവായിട്ട്..
“ ഇതെന്താ പപ്പാ ഈ നേരത്തിവിടെ ?” പിന്നെ തിരിഞ്ഞ് മറ്റേ പയ്യനോട്.. സലീ..ഇതെന്റെ പപ്പായാ.. നീ പേടിച്ചോ ? പപ്പാ ഇടയ്ക്കിങ്ങനത്തെ വളിച്ച നമ്പറൊക്കെ ഇറക്കും..”
 
“ എടായെടാ..” ജോർജ്ജ് അവനെ തല്ലാനാഞ്ഞു. പിന്നെ മറ്റേ പയ്യനോടൊന്നു പുഞ്ചിരിച്ചു “ അപ്പൊ ഇതാണ് സലീഷ്.. ഇവനെങ്ങനാണു പയ്യൻസ് ? വല്ലതും നാലക്ഷരം പഠിക്കുന്നുണ്ടോ ?”
പിന്നെ മറുപടിയ്ക്ക് കാക്കാതെ റിജോയ്ക്ക് നേരെ തിരിഞ്ഞ് “ എടാ..എനിക്കിവിടെ ക്യാമ്പിലോട്ട് ട്രാൻസ്ഫറായി.. ( സ്വരം താഴ്ത്തി ) : ആ കള്ള പ്പന്നി എം എല്ലേടെ കളിയാ..  ഇവിടെ എത്തിയപ്പോ ചുമ്മാ നിന്നെയൊന്ന് കാണണമെന്ന് തോന്നി.” അയാൾ സ്റ്റൂളിലിരുന്നു.  മറ്റേ പയ്യൻ ഇപ്പോഴും നിൽക്കുക തന്നെയാണ്. എങ്കിലും മുഖത്തെ പരിഭ്രമം പൂർണ്ണമായും മാഞ്ഞിരിക്കുന്നു. റിജോ എണീറ്റു നിന്ന് അയാളോടെന്തോ പറയാൻ തുടങ്ങുന്നതോടെ ദൃശ്യം മങ്ങി തുടങ്ങുന്നു.
 
സീൻ 8 ഇ
 
ആ റൂമിനു പുറത്ത്,  ഉരുണ്ടു കൂടിയ  ചെറിയ വിദ്യാർത്ഥിക്കൂട്ടം പിരിയാൻ തുടങ്ങുന്നു. അവരിൽ മുരുകദാസ്, സംഗീത് എന്നിവരുണ്ട്,  ജോർജ്ജ് ആദ്യം വഴി ചോദിച്ച പയ്യനുണ്ട്, അവനോടൊപ്പം കുട്ടി നേതാവ് എന്നു തോന്നിക്കുന്ന ഒരുത്തനുണ്ട്.അവർ നിശബ്ദരായി  പിരിഞ്ഞു പോകാൻ തുടങ്ങുന്നു.ഒരു ചെറിയ ചമ്മൽ എല്ലാവരുടെയും മുഖത്തുണ്ട്. അല്പം നടന്നകന്ന ശേഷം, എന്തോ പറഞ്ഞ് കുട്ടിനേതാവ് മറ്റേ പയ്യനെ പുറംകാൽ കൊണ്ടടിക്കുന്നതോടെ മങ്ങി തുടങ്ങുന്ന ദൃശ്യം..

സീൻ 9 

റിജോയുടെ വീട്.  അവർ അപ്പനും മക്കളും ( റിജോയ്ക്കൊരനിയൻ കൂടിയുണ്ട് – ജോമോൻ. അവനെക്കാൾ നാലുവയസ്സിളപ്പം. മെലിഞ്ഞ്, ആരോഗ്യമില്ലാത്ത ശരീരപ്രകൃതി ) ചേർന്ന് ക്രിസ്തുമസ്സ് ട്രീയും പുൽക്കൂടും ഒരുക്കുകയാണ്.
 
സംഭാഷണത്തിന്റെ തുടർച്ച.
 
റിജോ :  “ഒന്നു പോ പപ്പാ.. വെറുതെയൊന്ന്  ഷൈൻ ചെയ്യുകയായിരുന്നു പപ്പയുടെ ഉദ്ദേശമെന്ന് ഏത് കൊച്ചു കുട്ടിയ്ക്കും മനസ്സിലാകും. ..”

ജോർജ് കപടഗൗരവത്തോടെ : “അല്ലെടാ പോത്തേ.. അവിടെയെപ്പോഴും റാഗിങ്ങ് ആണെന്ന് നീ പറഞ്ഞിരുന്നില്ലേ ? അവന്മാരൊക്കെ ഒന്നു  പേടിച്ചോട്ടെ എന്നു കരുതിയിട്ടാ..”

റിജോ ജോലി ചെയ്യുന്നതു നിർത്തി തിരിഞ്ഞ് : “ ആ.. പസ്റ്റ്.. അവിടത്തെ എം എൽ എയുടെ മോനെ വരെ അവന്മാരു വെറുതെ വിടുന്നില്ല.. പിന്നെയാണീ കൂറ സി ഐ.. അല്ലെങ്കി  സെക്കന്റ് പേപ്പറെങ്കിലും ഇട്ടു നിക്കാമായിരുന്നു. പപ്പ വന്നേ പിന്നെ അവന്മാരു അതും ഊരിക്കും..”

ജോർജ്ജ് ക്രിത്രിമ ദേഷ്യത്തോടെ അവനു നേരെ കൈയ്യോങ്ങി : “ എടയെടയെടാ.. കൊത്തി കൊത്തി നീ മുറത്തീക്കേറി കൊത്താറായോടാ ?”

ജോമോൻ സംശയത്തോടെ : “ സെക്കന്റ് പേപ്പറോ ? അതെന്താ ?”

ജോമോന്റെ കാഷ്വൽ പാന്റിനടിയുലൂടെ അല്പം വെളിവായി നിൽക്കുന്ന അണ്ടർ വെയറിന്റെ ഇലാസ്റ്റിക് വലിച്ചു വിട്ട് റിജോ : “ ദേ..ഇതു തന്നെ..”

ഇതും കണ്ടുകൊണ്ടാണ് എൽസ ജോർജ്ജ് ( റിജോയുടെ അമ്മ – ഇറിഗേഷനിൽ അസി. എക്സി. എഞ്ചിനീയർ. ലളിതമെങ്കിലും ആഡ്യത്തം തുളുമ്പുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ) അകത്തു നിന്ന് മുറ്റത്തേയ്ക്ക് വരുന്നത്. കൈയ്യിലെ പ്ലേറ്റിൽ വട്ടേപ്പ കഷണങ്ങൾ. വന്ന വഴിയേ റിജോയെ അടിക്കാനാഞ്ഞു കൊണ്ട്. “ ഹോസ്റ്റലിലായേപ്പിന്നെ ചെറുക്കന്റെ നാണമൊക്കെ എങ്ങോ പോയി..”
പിന്നെയവർ പ്ലേറ്റ് ടീപ്പോയിയിൽ വച്ചു.

അമ്മയെ കണ്ടതോടെ ജോമോന്റെ ചമ്മൽ ഒന്നു കൂടി  വർദ്ധിച്ചു.  അവൻ വേഗം പാന്റ് ഉയർത്തിയിട്ടു.

റിജോ പൊട്ടിച്ചിരിച്ചു.

എല്ലാവരും ആ ചിരിയിൽ പങ്കു ചേർന്നു.

“ ആ ..പിന്നെ പപ്പാ..” റിജോ എന്തോ ഓർത്തെടുത്ത്.. “ ഹോസ്റ്റൽ ഫീയും മെസ് ഫീയും അടയ്ക്കണം. പിന്നെ കണ്ടിൻജൻസീസ്.. എല്ലാം കൂടെ ഒരായിരം രൂപയെങ്കിലും താ..”

ജോർജ്ജ് അതിശയത്തോടെ : “ എന്തോന്ന്  എന്തോന്ന്..കണ്ടിൻജൻസിയോ.. ഇതെന്താ നിന്റെ മമ്മിയുടെ  വെട്ടിപ്പ് എസ്റ്റിമേറ്റൊ മറ്റോ ആണോ ? ആയിരം ഉലുവ.. ഇതെന്താടാ.. ഞാൻ മരമെങ്ങാൻ പിടിച്ച് കുലുക്കുവാണോ ? അല്ലാ..നിന്നോടവിടെ എന്റെ ക്വാർട്ടേഴ്സിൽ  നിന്നോളാൻ പറഞ്ഞതല്ലേ ? കോളേജീന്ന് ഒന്നു രണ്ടു കിലോമീറ്ററല്ലേയുള്ളൂ ? നടക്കാൻ ബുദ്ധിമുട്ടാണെങ്കി ഒരു സൈക്കിളും വാങ്ങിത്തരാം..”

റിജോ മുഖം ചുളിച്ച്  : “ അയ്യേ.. സൈക്കിളോ..  എനിക്കൊരന്തസ്സൊക്കെയില്ലേ പപ്പാ.. ഒരു എഞ്ചിനീയറുടേയും പോലീസ് ഓഫീസറുടേയും മൂത്ത പുത്രനായ ഞാൻ ഇച്ചിരി പിച്ചക്കാശ് ലാഭിക്കാൻ  വേണ്ടി ക്വാർട്ടേഴ്സിലൊക്കെ നിക്കുകാന്ന് പറഞ്ഞാൽ.. ച്ചെ ച്ചെ..”

എൽസ ഇടയിൽ കയറി : “ എന്റെ പൊന്നു റിജോ !  നീയ്യല്ലാതെ  അങ്ങേരോട് പൈസ ചോദിയ്ക്കുമോ ? സൺഡേയല്ലേ നീ പോകുന്നേ ? മമ്മി തരാം..”

ജോർജ്ജ് ചെറിയ ദേഷ്യത്തോടെ : “ ആ.. ദേ നിക്കുന്നു പുന്നാരമൊക്കടെ സ്വിസ് ബാങ്ക്.. ആയിരമാക്കണ്ടാ.. പതിനായിരം തന്നെ കൊടുത്തോ.. വെള്ളമൊഴുക്കി കിട്ടുന്ന പണമല്ലേ.. കൊടുത്തോ കൊടുത്തോ.. എന്റെ ഈശോയേ.. വീണ്ടുമാ വിജിലൻസിലൊന്ന് കേറീട്ട് ഇവടെ കൈയ്യിലൊന്ന് വിലങ്ങു വെക്കണമെന്ന എന്റെ ആഗ്രഹമെന്നു നടക്കും ?”

എൽസയ്ക്കും ദേഷ്യം കയറി തുടങ്ങുന്നു : “ ഓ .. ദേ നിക്കുന്നു ഒരു സത്യ സഞ്ജൻ.. പന്ത്രണ്ടുമാസോം പന്ത്രണ്ടു സ്ഥലത്താ ജോലി.. മാസാവസാനം എൽസേ എൽസേ എന്നു വിളിച്ച് പിന്നാലേ വരുമ്പോ ഈ ഉഷാറൊന്നും കാണാനില്ലല്ലൊ.. ഞാൻ  വാങ്ങുന്നുണ്ടെങ്കിലേ, അതീ കുടുംബത്തിനു വേണ്ടിയാ..”

റിജോയും ജോമോനും തങ്ങളുടെ ജോലി തുടരുന്നു റിജോ ജോമോനോട് കണ്ണടച്ചു കാണിക്കുന്നതോടെ  ദൃശ്യം മങ്ങി തുടങ്ങുന്നു. എൽസയും ജോർജ്ജും തമ്മിലുള്ള തർക്കം തുടരുക തന്നെയാണ്.


അടുത്ത ലക്കം ഇവിടെ  >> scene 10 to scene 17





19 comments:

  1. തുടരുക

    ആശംസകള്‍

    ReplyDelete
  2. ഇല്ല..അയാളത് ചെയ്യുന്നില്ല. ആ പ്രൗഢമായ നിശബ്ദതയെ മുറിവേൽപ്പിക്കാനാവാത്തതുകൊണ്ട്.

    ഇങ്ങനെയുള്ള ഭാഗങ്ങളൊക്കെ തിരക്കഥയ്ക്ക് നിരക്കുന്നതല്ല എന്ന് തോന്നുന്നു

    ReplyDelete
    Replies
    1. ശ്രദ്ധിക്കാം അജിത്തേട്ടാ.

      Delete
  3. സംഗതി ന്യൂ ജനറേഷന്‍ ആണല്ലേ ?:)

    ReplyDelete
    Replies
    1. ഇത്തിരീശ്ശെ ന്യൂ ജനറേഷൻ കേറ്റിയില്ലെങ്ങെ ഇപ്പോ പടം ഓടുമോ ?

      Delete
  4. സിനിമ ആവട്ടെ കാണാം.

    ReplyDelete
  5. അഭ്രപാളികളിൽ പ്രാകാശത്താൽ തിളങ്ങട്ടെ

    ReplyDelete
  6. സംഗതി കൊള്ളാം കേട്ടോ, പക്ഷെ ചില സ്ഥലങ്ങളില്‍ വെറും കഥയായി മാറുന്നുണ്ട്!
    ആശംസകള്‍

    ReplyDelete
    Replies
    1. ഉം..ഇതൊരു തിരക്കഥയാക്കിയെടുക്കാൻ ഒരു യദാർത്ഥ തിരക്കഥാകാരൻ മെനക്കെടേണ്ടി വരുമെന്നാണ് തോന്നുന്നത്.. :)

      Delete
  7. തിരക്കഥയെ കുറിച്ച് വല്യ ഐഡിയ ഇല്ലാത്തതിനാൽ സാങ്കേതികമായ കാര്യങ്ങളെ പറ്റി മിണ്ടുന്നില്ല. പക്ഷെ ഓരോ സീനുകൾ ഇങ്ങനെ മനസിൽ കണ്ട് വായിക്കുമ്പോൾ നല്ല സുഖമുണ്ട് ഇതുവരെ... മുന്നോട്ട് നീങ്ങൂ ആത്മ വിശ്വാസത്തോടെ....

    എല്ലാ ആശംസകളും ....!!!

    ReplyDelete
  8. സംഗതി ഇതിനു ചായം കൊടുത്ത് പുറത്തോട്ടു വരണം ട്ടോ ഇങ്ങനെ നോക്കുമ്പോള്‍ കൊള്ളാം
    ഏതായാലും ബാക്കി കൂടി പോരട്ടെ

    ReplyDelete
  9. തിരക്കഥ വായിക്കുമ്പോള്‍ എന്തോ വായിക്കാന്‍ ഒരു ഉഷാര്‍ കിട്ടുന്നില്ല എനിക്ക്.
    ആദ്യഭാഗം ഒന്ന് രണ്ടു തവണ വായിക്കാന്‍ ശ്രമിച്ച് ഉപേക്ഷിച്ചു.
    ഇനി പിന്നെ വന്നു നോക്കാം.

    ReplyDelete
    Replies
    1. ഹ ഹ.. പിന്നെയും പിന്നെയും ടിക്കറ്റെടുത്ത് പടം കാണാൻ വന്നാ നിർമ്മാതാവ് രക്ഷപ്പെടും..
      നന്ദി റാംജിയേട്ടാ..

      Delete
  10. ആദ്യത്തെ ഭാഗം പോലെ, വായിക്കുന്നവരെ അവസാനം വരെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ഇതില്‍ കുറവാണ് എന്ന് തോന്നി..

    വീണ്ടും വരാം...ബാക്കി വായിക്കാന്‍..

    ReplyDelete
  11. വായന തുടരുന്നു......
    ഒരു ചലച്ചിത്രം മനസ്സിൽ കാണുന്നു....

    ReplyDelete
  12. മാഷേ തിരക്കഥയുടെ ഭാഷയോ ശൈലിയോ ഇതല്ല..... ഇതില്‍ ക്യാമറ ആങ്കിളും ഷോട്ടിന്റെ ലെങ്ങ്തും ഒക്കെ വരുമ്പോള്‍ ഷൂട്ടിംഗ് സ്ക്രിപ്റ്റ് ആയി മാറുന്നു...
    അത് പോലെ കഥാഖ്യാന ശൈലി തിരക്കഥയില്‍ ഇല്ല...... ഒരാളുടെ ദൃക്സാക്ഷി വിവരണം പോലെ മാത്രമാണ് അത്... മനസ്സില്‍ കാഴ്ചകള്‍ ഒരുക്കാന്‍ ഇത് മതിയാകും എന്നത് ഞാന്‍ വിസ്മരിക്കുന്നില്ല...... എന്നിരുന്നാലും നല്ലൊരു കഥാ പശ്ചാത്തലത്തെ തിരക്കധയിലെയ്ക്ക് വലിച്ചിഴച്ചു വികലമാക്കുന്നു എന്നൊരു തോന്നല്‍... ഒപ്പം സംവിധായകന്റെ വ്യൂ പോയിന്റ്‌ അങ്ങില്‍ കാണാനാകുന്നു..... അതില്‍ നിന്നാണ് കൂടുതലും എഴുത്ത് വരുന്നത്, അല്ലാതെ അങ്ങിലുള്ള തിരക്കഥാകൃത്തില്‍ നിന്നല്ല....

    തിരക്കഥയുടെ ശൈലി മനസ്സിലാക്കി എഴുതിയാല്‍ നന്നെന്നു തോന്നുന്നു.....
    കുറ്റപ്പെടുത്തിയതല്ല, എനിക്കതിനുള്ള അര്‍ഹതയുമില്ല....... ഓര്‍മ്മപെടുതിയെന്നെ ഉള്ളു ഇത്തരം ചെറിയ കാര്യങ്ങള്‍....

    ReplyDelete
  13. വിശദമായ അഭിപ്രായത്തിനു നന്ദി, വിനീത്.
    കാര്യമായ പഠനമോ തയ്യാറെടുപ്പുകളൊ ഇല്ലാതെയാണ് ഇതെഴുതാൻ തുടങ്ങിയത്.
    പദ്മരാജന്റെ അഞ്ചു തിരക്കഥൾ, പിന്നെ തിരക്കഥ എഴുതുന്നതിനെ കുറിച്ച് ചന്തുവേട്ടൻ എഴുതിയ ഒരു ബ്ലോഗ്.. അത്ര മാത്രമെ വായിച്ചുള്ളു.

    ഒരു ദൃക്സാക്ഷി വിവരണം പോലെ തന്നെയാണ് എഴുതാൻ ശ്രമിക്കുന്നത്. പക്ഷെ ചിലയിടത്ത് എന്നിലെ കഥാകാരനും മറ്റുചിലയിടത്ത് സംവിധായകനും ( ? ) വന്ന് പിടിമുറുക്കുന്നു. :(

    ഒരു തിരക്കഥാകൃത്ത് വീണ്ടും പണിയെടുത്താലേ ഇതൊരു നല്ല തിരക്കഥയാവുള്ളൂ എന്ന് തോന്നുന്നു.

    ഇതൊരു നോവലായി എഴുതുന്നതിനെ കുറിച്ച് ആദ്യമേ ആലോചിച്ചിരുന്നു. അതായിരുന്നു എഴുതാനെളുപ്പവും. പക്ഷെ കഥയാലോചിക്കുമ്പോഴെല്ലാം, ദൃശ്യങ്ങൾ ഒരു സിനിമ പോലെ മുന്നിൽ തെളിയുകയാണ്. അപ്പോൾ പിന്നെ ആ വഴിക്കു തന്നെ പോകാമെന്നു കരുതി. :)

    വിലയിരുത്തലിനു ഒരിക്കൽ കൂടി നന്ദി..

    ReplyDelete
  14. വായിക്കാന്‍ പോകുന്നേയുള്ളൂ... തുടങ്ങട്ടെ

    ReplyDelete